---
title: "ഡെങ്കിപ്പനി വിരുദ്ധ മാസാചരണം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു"
english_title: "Dengue Prevention Month Inaugurated in Kannur at KAP Battalion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374446/kannur-dengue-prevention-month-inauguration-2026`"
published_at: "2026-07-25T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64162f68901_1000191884.jpg"
keywords: ["Kannur", "Dengue", "Dengue Prevention Month", "KAP Battalion"]
---

# ഡെങ്കിപ്പനി വിരുദ്ധ മാസാചരണം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ**: ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പിലെ കേരള സായുധ പോലീസ് ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. കെ.എ.പി നാലാം കമാൻഡൻ്റ് രാജേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പിലെ കേരള സായുധ പോലീസ് ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. കെ.എ.പി നാലാം കമാൻഡൻ്റ് രാജേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി കമാൻഡന്റ് ഹരി എം, അസിസ്റ്റൻറ് കമാണ്ടന്റുമാരായ രാജീവൻ എ, സാലു കെ തോമസ്, ഹരിപ്രസാദ് എം.കെ, കെ.എ.പി മെഡിക്കൽ ഓഫീസർ ഡോ. ഭാവന രമേശ്, ടെക്നിക്കൽ അസിസ്റ്റൻറ് എം.ബി മുരളി, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷബീർ വി.എ, ബയോളജിസ്റ്റ് രമേശൻ സി.പി, ഇൻസ്പെക്ടർ പുഷ്കരാക്ഷൻ എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തിന് ശേഷം ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ.കെ ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡെങ്കിപ്പനി ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374446/kannur-dengue-prevention-month-inauguration-2026`)